അകം കാണാന്‍ കഴിയാത്ത
ജനലാണ് നാലാം നിലയിലെ ഓഫീസില്‍
ഒന്നു കൈയ്യെത്തിച്ചാല്‍ തൊടാവുന്ന
അത്രയടുത്ത് വന്നിരിക്കും
രണ്ട് പ്രാവുകള്‍
സ്നേഹമായിരിക്കണം
കിന്നാരം പറയുന്നുണ്ട്
കൂട് കെട്ടാനുള്ള
എന്തോ ആയിരിക്കണം
ഇടക്ക് കൊത്തി വരുന്നത് കാണാം
ഇടയ്ക്ക് ചിറകൊതുക്കി ഇരിക്കും
കുറുകുന്നത് അവ്യക്തമായെങ്കിലും
ഇപ്പുറം കേള്‍ക്കാം
ഇപ്പോ പിടിക്കുമെന്ന മട്ടില്‍ ഞാന്‍
കൈ കൊണ്ട് ചെല്ലാറുണ്ട്
കാണാത്തതില്‍ ആവണം പറന്ന് പോവാറില്ല
ഉള്ള് കാണാത്തതില്‍ ആവണം
പരസ്പരം അകം കണ്ടിരുന്നെങ്കില്‍
നമ്മളില്‍ പലരും പറന്ന് പോവില്ലേ
എന്നോര്‍ത്തു
പോവാതിരിക്കുമെന്നും ..
No comments:
Post a Comment