അറിയാമോ
വാക്കുകൾ കൊണ്ടുള്ള
മുറിവുണക്കാൻ പറ്റുന്ന മരുന്നുണ്ട്.
പനി പൊള്ളലിൽ പുരട്ടുന്ന
തണുത്ത കൈവിരൽ തൈലമുണ്ട്
മിണ്ടാതിരിക്കുമ്പോൾ
മിണ്ടാനുള്ള ഭാഷയുണ്ട്.
കലാഹിക്കുമ്പോൾ മാത്രം
ഓർത്തെടുക്കുന്നു
ഓർമ്മയുടെ കുപ്പി ചില്ലുണ്ട്.
ഒരാളോട് അത്രയും ഇഷ്ടമാണെന്ന്
പറയാൻ വേഗം
കൂടുന്ന മിടിപ്പുകൾ ഉണ്ട്
രാതിയാണ്..
നിന്നോട് മിണ്ടാതിരിക്കുന്ന
ഇടവേളകളിൽ ഞാനിറങ്ങി
ഒരൊറ്റ നടത്ത വച്ച് കൊടുക്കും..
ആനന്ദം ആഴം തുടങ്ങിയ
മൂന്ന് നാല് വാക്കുകളുണ്ട്.
ഇടം കൈയ്യിൽ അമർത്തി നുള്ളുന്ന,
ഒരാൾ പഠിപ്പിച്ചത്..
എഴുതുന്ന എല്ലാ വാക്കുകളും
അവളെ കുറിച്ചാണ്..
Sunday, September 9, 2018
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment