Saturday, November 17, 2018

വേനലേ

അല്ല വേനലേ 
സമ്മതിച്ചു 
നീയാണെപ്പോഴും 
ഇന്നലേയും ഇന്നും 
ചെലപ്പോ നാളെയും 
എന്നു വച്ച് ഞങ്ങള്‍ 
നനഞ്ഞ മഴ
മഴയല്ലാതാവോ 
അത്ര പെട്ടെന്നെന്നും 
ആരും ചെല്ലാത്ത
ഒരിടത്ത്
ആ തണുപ്പ്
ഒളിച്ചിരിക്കുന്നുണ്ടാവില്ലേ
കാണുമ്പോള്‍ 
ഓടി വന്ന് നിന്റെ മുടി തൊട്ട്
ചെവിയിലൂടെ ഇറങ്ങി
കഴുത്തില്‍ പോയിരിക്കുമോ
ഏറെ കാലം കഴിഞ്ഞൊരു നായ
അതിന്റെ ഉടമയെ കണ്ടെന്ന പോലെ 


No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...