ഇപ്പോഴല്ല കേട്ടോ
കൊറേ കൊല്ലങ്ങള്‍ കഴിഞ്ഞ്
ഓര്‍മ്മ നമുക്കിടയിലെ
വാതില്‍ തുറക്കാന്‍
ഒരു ശ്രമം നടത്തും
പക്ഷേ വിജാഗിരികള്‍
ആവുന്നത്ര എതിര്‍ക്കും
അവയത് തുറക്കാന്‍
സമ്മതിക്കുകയേയില്ല
നമുക്കാകെ ചെയ്യാവുന്നത്
പ്രിയമുള്ള , എന്നാലും
മറന്നു പോയ ചില
വാക്കുകളുടെ
എണ്ണ പുരട്ടി നോക്കാവുന്നതാണ്
ഒന്നാഞ്ഞു പിടിച്ചാല്‍
കിരു കിരു ശബ്ദത്തൊടെയത്
തുറന്നാലോ
കുടിയേറ്റമാണ്
എനിക്കൊരു വാടക വീട് മതി
നീണ്ട പാര്‍പ്പിനു വന്നതല്ല
എന്നെന്നെ ഓര്‍മ്മിപ്പിച്ചു
കൊണ്ടേയിരിക്കണം
ഒരു ബന്ധവുമില്ലാത്ത
ഒന്നിനോട് തോന്നുന്ന
ആ ഒരിഷ്ടം തോന്നണം
ഒരോര്‍മ്മ മാത്രമായി
കുത്തിയെടുക്കാന്‍ ശ്രമിച്ചു
പരാജയപ്പെട്ട ഒരു ഫോര്‍ക്ക്
വഴുതി മാറിയ മീനിന്റെ
ഉള്ളിലെ വിശപ്പോ
കൈവഴുതിയവന്റെ
ഉള്ളിലെ വിശപ്പോ
ഒരോര്‍മ്മ മാത്രമായി
കുത്തിയെടുക്കാന്‍ ശ്രമിച്ചു
പരാജയപ്പെട്ട ഒരു ഫോര്‍ക്ക്
ഒരു മിടിപ്പ് പോലുമില്ലാത്ത
ഒന്നിനെ എന്തിന്‍ ഹൃദയമെന്ന്
വിളിക്കുന്നു
ഒരു മിനുക്ക കല്ലാണ്
പുഴക്കൊപ്പം
ഒഴുകി തീരങ്ങളെ
ഓര്‍ക്കാത്തത്
എല്ലാ കരകളിലും ഉണ്ട്
എന്നാല്‍ ഒന്നിലും ഇല്ല
എന്റെ വാടക വീടിനെ പോലെ
വാടക ചീട്ടീല്ല
പാര്‍ത്തതിനു തെളിവുകളുമില്ല
വീടിന്റെ നേര്‍ത്ത ഓര്‍മ്മകളില്‍
ഇരുപ്പു മുറിയില്‍ ചിതറിക്കിടക്കുന്ന
മുഷിഞ്ഞ ഉടുപ്പുകള്‍
ദൈവമേ ഇന്നു .. ഇന്നു മാത്രം
ആകാശമാകെ മേഘങ്ങളെ കൊണ്ട് നിറക്കാമോ
അതിനിടയില്‍ എപ്പോഴും
കാണാറുള്ള കുതിര രൂപമുള്ള
ആ മേഘവും ഉണ്ടായാലോ
ഓടിയെത്തുമ്പോളെന്റെ
കുതിര ജയിച്ചാലോ
നമ്മുടെയാ വാതില്‍
തുറക്കാന്‍ വിജാഗിരി സമ്മതിച്ചാലോ
വരികളിലെ മഞ്ഞപ്പൊന്നുമില്ലാതെ
നമ്മള്‍ നമ്മളെ വായിച്ചാലോ
ഒരിക്കലും ഓര്‍മ്മ വരില്ലെന്ന്
കരുതിയ ഓര്‍മ്മ വന്നാലോ
ഇവിടെ ഇവിടെ വച്ചാണ്
ഉമ്മ വച്ചതെന്ന് പൊടുന്നനെ
നീ ഓര്‍ത്തെടുത്താലോ
വരി പോലുമറിയാത്ത
ആ പാട്ട് പാടിയാലൊ
എഴുതി അവസാനിപ്പിക്കാനായി
ഞാനൊരു അവസാന വരി തിരയുന്നു
വലിച്ച് കെട്ടിയ റിബറിണിലേക്ക്
നെഞ്ച് അമര്‍ത്തും മുന്നേ
പൊട്ടുന്ന വെടിയില്‍
ആദ്യം തന്നെ മരിച്ചു വീഴുന്നു
വീഴും മുന്നേ ഒന്നു തിരിഞ്ഞു നോക്കി
ഉറപ്പ്, വിവര്‍ത്തനം ചെയ്യാന്‍
സാധ്യമായ ഒരു ഭാഷ ആയിരുന്നില്ല
എങ്കിലും ...
ദൈവമേ ഇന്നു .. ഇന്നു മാത്രം
ആകാശമാകെ മേഘങ്ങളെ കൊണ്ട് നിറക്കാമോ
No comments:
Post a Comment