Monday, December 3, 2018

മൂന്നാമത്തേത്

ഇനി നമ്മള്‍ കാണുമ്പോള്‍ 
ഞാന്‍ നിനക്ക് മൂന്ന്
സമ്മാനങ്ങള്‍ തരും 
എന്താണിന്നിപ്പോള്‍ 
ചോദിക്കരുത്
ഒന്നു നിന്റെ കൈവള്ളയില്‍ 
ഒതുങ്ങുന്നത്
ഒന്നു നിന്നെ ചുറ്റിപ്പിണഞ്ഞ്
എപ്പോഴും കിടക്കുന്നത്
അവസാനത്തേത് 
സത്യമായും അറിയില്ല
അത് സാധ്യമാവുമോ എന്ന്

എനിക്കറിയാം നീ ഇപ്പോള്‍ 
മുതല്‍ അത് ചോദിക്കുമെന്ന്
പറയില്ല 
എത്ര ചോദിച്ചാലും പറയില്ല
എനിക്കറിയാം മൈരു നീ 
എന്നെ ഇമോഷണല്ലി
ബ്ലാക് മെയില്‍ ചെയ്യും 
എന്നാലും പറയില്ല
എത്ര കെഞ്ചിയാലും തരാത്ത
ആ "മ്മ" തന്നേക്കാം 
എന്നാലും പറയൂല്ല


നീ നിന്റെ പൂച്ചയെ പറഞ്ഞു വിടുമോ
തിളങ്ങുന്ന കണ്ണുകള്‍ള്ള
പതുങ്ങി ഇരുന്നെപ്പോഴും 
പേടിപ്പിക്കുന്ന
എന്നാലും പറയുല്ല കുഞ്ഞീ
പറയില്ലാന്‍ ന്ന് വച്ചാല്‍ പറയില്ല


ഒന്നും രണ്ടും സര്‍പ്രൈസുകള്‍ നിനക്ക്
തരുമ്പോള്‍ നീയോര്‍ക്കും 
എവിടെ അടുത്തത് ന്ന്
തരില്ല..
നീ കൊത്ത് കൂടും 
ഇന്നെ കൊണ്ട് ആവുന്ന പോലെ
ന്നാലും പറയൂല്ല
നിക്കറിയാ ഇയ്യെന്നെ
കടിക്കും 
നീണ്ട പച്ച കുത്തിനു മേലെ
പിന്നെ തോളില്‍ 
ഞാനപ്പോഴും മിണ്ടില്ല
നിനക്കറീല്ലല്ലോ
ഏറെ ഇഷ്ടമാണാ
മുയല്‍ പല്ലുകള്ടെ കടി ന്ന്

നിന്റെ നീണ്ട വിരലുകള്‍ 
കൊണ്ട് ചേര്‍ത്ത് പിടിച്ച്
ഫസ്റ്റ് സെക്കണ്ട് ന്ന് 
പറഞ്ഞ് ഗിയറുകള്‍ മാറ്റും 
നിന്റെ കൈ വിടാന്‍ 
തോന്നാഞ്ഞ് ഒറ്റ കൈ 
കൊണ്ട് ഡ്രൈവ് ചെയ്യും 
മഞ്ചേരി എത്താവാറാവുമ്പോ
കാര്‍ സ്ലോ ആവും 
എനിക്കപ്പപ്പോ മൂത്രമൊഴിക്കാന്‍ മുട്ടും 
കാണൂന്ന കടയിലൊക്കെ നിര്‍ത്താന്‍ തോന്നും 
എത്ര പതുക്കെ ഓടിച്ചിട്ടും 
അവസാനം മഞ്ചേരി എത്തും 
മൈരു മഞ്ചേരി എന്ന് മനസ്സി പറയും 

എന്നിട്ടോ നീ ഇറങ്ങി പോവുന്നത്നു
മുന്നേ തരണ്ടേ മൂന്നാമത്തെ 
സര്‍പ്രൈസ്
അത് തരാന്‍ ഞാനെന്ത് ചെയ്യും 
ഒരിടം വേണമതിനു
ഒച്ചയും ബഹളവും 
ഇല്ലാത്ത
ആഞ്ഞൊന്ന് നിശ്വാസമെടുത്താല്‍ 
അത് പോലും കേള്‍ക്കാന്‍ പറ്റുന്ന 
ഒരിടം 
നിന്റെ മുടിയിലൊന്ന്
കോര്‍ത്ത് പിടിച്ചാല്‍ 
പിടയുന്ന ഒരിടം 
ഉമ്മ വയ്ക്കുമ്പോളെനിക്ക്
കണ്ണക്കണം 
കെട്ടിപിടിക്കുമ്പോള്‍ 
നെഞ്ചിടിപ്പ്
ട്രെയിന്‍ പാളം മാറുന്ന പോലെ
നിന്നിലേക്ക് മാറണം 
എന്റെ ശരീരമിങ്ങനെ
വിറക്കുന്നത് നീയറിയണം 
ചുണ്ടില്‍ അറിയണം രുചി
അത്ര ആഴത്തില്‍ 
സമയമെടുത്ത്
ഓരോ കോണും 
ഓരോ അരികും 
അറിഞ്ഞ്
പതിയേ ചുംബിക്കണം 
നിന്നെ ഉള്ളിലേക്ക്
വലിച്ചെടുക്കും പോലെ
കെട്ടി പിടിക്കണം 

അല്ല... സത്യത്തില്‍ ഇതൊന്നുമല്ല
ആ മൂന്നാമത്തേത്
അത് നിന്റെ ഹൃദയത്തില്‍ 
ഒരൊറ്റ ഹൃദയമിടിപ്പിനെ
താളം തെറ്റിക്കുന്ന പോലെ
ചുണ്ടമര്‍ത്തണമെന്നാണ്
നീയെന്നുമോര്‍ക്കണം 
മരിച്ച് പോവും വരെ
നിന്നെയെനി ആരൊക്കെ
ഉമ്മ വച്ചാലും 
ഇത് അത് പോലെ ആയില്ലല്ലോ
എന്നോര്‍ക്കണം 
നീ ആരെ ഉമ്മ വച്ചാലും 
ഇല്ല ഇത് അത് പോലെ 
ആയില്ല എന്ന് ഓര്‍ക്കണം 

അല്ല.. ഞാനിപ്പോഴും 
ഒന്നും പറഞ്ഞിട്ടില്ല
ഉടനെ ഡിലിറ്റ് ചെയ്തിരിക്കുന്നു
ഇനി വായിക്കുമ്പോള്‍ 
വിട്ടു വായിക്കുക
മൂന്നാമത്തെ സര്‍പ്രൈസ്

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...