Saturday, December 29, 2018

ഹാഫ് കട്ടിങ്ങ് അഥവാ പാതി മുറിച്ചത്

ഇപ്പോഴൊന്നുമല്ല
ഏറ്റവും ചുരുങ്ങിയത്
പത്ത് കൊല്ലമെങ്കിലും
നിനക്കത്ര പരിചയമൊന്നുമില്ലാത്ത
ഒരു നഗരത്തില്‍ വച്ചാവും
നമ്മളു കാണൂക
അതും ഒരു വാക്കു പോലും
പകരാത്ത കുറെയേറെ
നാളുകള്‍ കഴിഞ്ഞ്
വഴിയരികിലെ കടയില്‍
രണ്ട് ഹാഫ് കട്ടിങ്ങ് ചായ പറയും നമ്മള്‍
ഞാനൊരു സിഗരറ്റ് പുകയ്ക്കുകായിരിക്കും
നീ തുറിച്ചു നോക്കുമായിരിക്കും
നിന്നേക്കാള്‍ വലുതായ കണ്ണട അപ്പോഴും കാണും
അതിലേറേ വലിയ പൊട്ടും
കോട്ടണ്‍ സാരിയാവും
കണക്ക് കൂട്ടിയാല്‍ തെറ്റുന്നത്ര പ്രണയമുണ്ടാവും
ഞാന്‍ നരച്ചിട്ടുണ്ടാവും
ഒരു ലക്ഷ്യവുമില്ലാതെ അലയുന്ന
ഒരുത്തന്റെ ഭാവം അപ്പോഴുമുണ്ടാവും
ഒന്നും മിണ്ടാനുണ്ടാവില്ല
എന്നാലും പറയുമെന്തെല്ലാമോ
കുട്ടികള്‍ ഭര്‍ത്താവ് യാത്രകള്‍ ജോലി
എന്ത് വന്നാലും ഞാന്‍ ചോദിക്കില്ല
സുഖമാണോ എന്ന്
ഇനി സുഖമാണെന്നാങ്ങാന്‍ പറഞ്ഞാലോ
നീയും അത് തന്നെയാവും
അധികം നില്‍ക്കാതെ നമ്മള്‍ തിടുക്കത്തില്‍ പിരിയും
തിരിഞ്ഞു നോക്കില്ല
പുതുക്കിയ ഫോണ്‍ നമ്പര്‍ വാങ്ങില്ല
എവിടെ എന്ന് ചോദിക്കില്ല
കുട്ടികള്‍ടെ പേര്‍ ചോദിക്കൂല്ല
കെട്ട്യോന്‍ ന്ത് ചെയ്ന്ന് ന്ന് ചോദിക്കൂല്ല

തിരിഞ്ഞ് നടക്കുമ്പോ മൈരു
ഒന്നുകൂടെ നിന്നെയൊന്ന്
നോക്കാമെന്ന് തോന്നും
നോക്കൂല്ല.
പൊടുന്നനെ വഴി ഒരു വളവാകും
നീ എന്നെയും ഞാന്‍ നിന്നെയും
കാണാതാവും












ഹാഫ് കട്ടിങ്ങ്

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...