Saturday, December 29, 2018

നിശ്ചലം

ഒരു ബൌളിലെ ഇത്തിരി 
ജലത്തില്‍ ചെറുമീനൊന്ന്
ഇളകുന്ന അത്രയും മതി
അത്രയെങ്കിലും 
ഈ നിശ്ചലത സഹിക്കാന്‍ വയ്യ
നിങ്ങളോടല്ല..നിശ്ചലം എന്ന വാക്കിനോടാണ്
എത്ര നാളെന്ന് കരുത്തിയാണിങ്ങനെ..
ഒരാളെ പോലെ ഏഴു പേരൊന്നും ഇല്ല
പക്ഷേ ഒരാളെ പോലെ വേറൊരാളുണ്ട്


എന്തോ പറയാന്‍ വന്നു
പിന്നെ മറന്നുവെന്ന്
പറയുന്നത്..
നുണ പറയുന്നതാണ്‌!  
പിന്‍വലിയുന്നതാണ്‌!
മുറിയുമോ 
മുറിക്കുമോ
എന്നോര്‍ത്ത്
അവനവനിലേക്ക്
പടരുന്നതാണ്

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...