വട്ടപ്പാറ വളവിലെ
ടക് ടക് ടക് ന്ന്
പത്തു വട്ടമെങ്കിലും
ചാടിക്കുന്ന
സ്പീഡ് ബമ്പുകളെ പോലെയുള്ള
മനുഷ്യരുണ്ട്
അവരെ കടക്കുമ്പൊള്‍
നമ്മളിങ്ങളെ
കുലുങ്ങി കുലുങ്ങി
ആടിയുലഞ്ഞ്
ഭൂമിയിലേ അല്ലാത്തവണ്ണം
ഗ്രാവിറ്റിയെ വെല്ലു വിളിച്ച്
കടന്ന് പോകും
അത് കഴിയുമ്പൊള്‍
എല്ലാം പഴയത് പോലെ ആവും
പക്ഷെ കടന്ന് പോന്ന
ഉടലോര്‍ത്തിരിക്കും
നിറഞ്ഞത്.. പിന്നെ
ഒഴിഞ്ഞത്
No comments:
Post a Comment