Saturday, December 29, 2018

എപ്പോഴോ

ഞാന്‍ നിന്നെ പ്രണയിക്കുമ്പോള്‍ 
അക്ഷരങ്ങള്‍ കുറച്ചും കൂട്ടിയും 
പുതിയ ഭാഷ ഉണ്ടാകുന്നു
ഇതേ വരെ പോകാത്ത 
വഴികളെ കണ്ടെടുക്കുന്നു
ഏറെ നേരമായ് ചലനമറ്റ
ഒരു മീന്‍ ഒന്നു പിടഞ്ഞ്
ശ്വാസമെടുത്തു തുടങ്ങുന്നു
പൂ ചിറകില്‍ ജലത്തിന്റെ
സംഗീതത്തിലേക്ക് പറക്കുന്നു
വേനലില്‍ അതിന്റെ 
മാത്രമൊരു മഴ പാറുന്നു

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...