Monday, March 18, 2019

ചൂള

ഞാനും നീയും 
കെട്ടിടം പണിക്ക് 
ഒരേ വണ്ടിയിൽ 
കയറി വന്ന ഇഷ്ടികകൾ. 
ഒരേ ചൂളയിൽ 
പൊള്ളിയവർ. 
പണി തീർന്നപ്പോൾ 
ഇരു നിലകളിൽ 
പെട്ടു പോയവർ. 
തേച്ചു മിനുക്കി 
നിറങ്ങളുടെ 
ഉള്ളിൽ പെട്ടവർ. 
ഇനി ഒരിക്കലും 
കാണാത്തവർ.

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...