Saturday, April 27, 2019

ആധി

ഇരുളും വരെയുള്ള ഡ്രൈവിംഗ്,
നമ്മള്‍ വെയിലില്‍ നമ്മളെ പുഴുങ്ങുന്നു
വിയര്‍ത്തുമ്മ വയ്ക്കുന്നു
നമ്മുടെ ഇടയില്‍ വാക്കുകള്‍ 
കെട്ടഴിച്ചു വിട്ട ആട്ടിന്‍ കുഞ്ഞുങ്ങളെ 
പോലെ ആവഴിയീവഴി പായുന്നു
ചിറകൊട്ടിച്ച പക്ഷികള്‍ നമ്മള്‍ 
പറക്കുന്നു നേരേയും ചെരിഞ്ഞും 
നമ്മളിരിക്കുന്ന പുളിമാവ്
ഓടിക്കയറുന്ന പുളിയനുറുമ്പുകള്‍ 
ചില്ലയുണ്ടാവുമെന്നുറപ്പില്ലാത്
അടുത്ത വരവ്
കാണുമ്പോഴെല്ലാം 
നമ്മളുമ്മ വയ്ക്കുമെങ്കില്‍ 
ജീവനേ മരണത്തിനു മുന്ന്നേ
നമ്മളെത്രയുമ്മ വയ്ക്കും 
ആരതിന്റെ കണക്കെടുക്കും ആധി

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...