Monday, August 12, 2019

ഉള്ളം

നിന്റെ അത്രെം ആരും ഉള്ളില്‍ കേറിയിറ്റില്ല
ഇനി കേറ്റുകയും ഇല്ല എന്ന പറഞ്ഞു
കൊണ്ടിരിക്കേ അവളുറങ്ങിപ്പോയി
ഞാനത് പിന്നേയും പറയുന്നു
ശ്വാസമുള്ളതിനാള്‍ അവളത്
കേള്‍ക്കുന്നുണ്ട്
കേള്‍ക്കുന്നുണ്ട്
ഒരുള്ളം ...അവളുടെയുള്ളം ..

ഉറങ്ങുമ്പോള്‍ അവള്‍ പോയിരിക്കുന്ന
ഇടമുണ്ട്.. ദൂരെയാണ്
ദുര്‍ഘടമാണ്‍ ..വഴി
ഭൂപടങ്ങളെ വിശ്വസിക്കുക
പ്രണയത്തിലെ
അവളുടെ ഉപ്പ് വിരലുകളോര്‍ക്കുക


കാണുമെന്ന് ഉറപ്പ് പറഞ്ഞിട്ടും
കാണാതെ പോയ നമ്മൂടെ
ശനിയാഴ്ചകള്‍ ഓര്‍ക്കുക
ഒരുച്ചയില്‍ നമ്മള്‍
കര്‍ട്ടനുകള്‍ വലിച്ച്
ഇരുട്ടാക്കിയ
നമ്മുടെ മുറിയോര്‍ക്കുക
പരസ്‌പരം മുറിഞ്ഞ
നമ്മളെയോര്‍ക്കുക

പ്രണയമേ..അത്ര
പിടയുന്ന പ്രാണനിലും
നമ്മള്‍ നമ്മളെ പിന്നെയും
പിന്നെയും ഊതി നോക്കുക
ഉറപ്പിക്കാന്‍ പിന്നെയും '
അടയാളങ്ങള്‍ തേടുന്ന
ഉലയാണ്....ജീവനാണ്
ഇനിയും ആരെങ്കിലും
ചോദിച്ചേക്കാം
അയാള്‍ / അവള്‍
നിനക്കാരെണെന്ന്
ഒരു മാത്ര പോലും
സംശയിച്ചേക്കരുത്

ഉറക്കമാണ്..ഉണരുമ്പോള്‍
നീ വായിക്കേണ്ട
ആദ്യ മെസേജ് ആണ് !

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...