Monday, August 12, 2019

പെരും കടൽ ആകാശം

ഞങ്ങളുടെ മുറി
ഉരുണ്ട് ഉരുണ്ട് നീങ്ങുന്ന
കാറായിരുന്നു
പുഴക്ക് മേലെ കടന്ന്
പോകുമ്പൊള്‍ നീ മുഖം നോക്കുന്നു
കൂട് തുറന്നെന്ന പോലെ
നീ പറക്കുന്നു
ഒരു പെരും കടല്‍ ആകാശത്ത്
പരക്കുന്നത് കണ്ടു
കഴുകന്‍ നോട്ടം കൊണ്ടൊരു
പെരും മീനിനെ കണ്ടൂ

ഉറക്കം വരാത്ത ഒരു രാത്രിക്ക്
മുന്നില്‍ ഉടല്‍ വിറക്കുന്നു
മഴ തോര്‍ന്നിട്ട് വേണം
കുടയെടുക്കാത്ത
വഴിയിലേക്ക് എനിക്ക് പോകാന്‍


ഇനി മരങ്ങളിലേക്ക്
തളിരികളെ തേടിയെത്തുന്ന
കാറ്റേ
നിനക്ക് കിന്നരിക്കാന്‍
ഇലകളില്ല
എല്ലാം കൊഴിഞ്ഞിരിക്കുന്നു
ദര്‍വീഷുകളുടെ നൃത്തം
നിന്നില്‍ ഞാനെന്റെ നെറ്റി മുട്ടിക്കുന്നു
ഞാന്‍ നിന്നിലെ കാട്ടുമൃഗത്തെ
പിന്തുടരുന്നു
നീയായിരുന്നു എന്റെ
ശമനം ...അതിന്റെ മരുന്ന്
ഇരുവഴി പിരിയുന്നതല്ല
കൂടി ചേരുന്നതാണ്
മരണം

എല്ലാ കെട്ടിടങ്ങളും
പൊടിഞ്ഞ് തീര്‍ന്ന
നഗരമാണ്‍ ഞാനും നീയും
ഒരിക്കലും തീരാത്ത
സങ്കടം നീ
നാമെങ്ങനെ കാക്കും
നമ്മുടെ രഹസ്യങ്ങള്‍
നീളെ പൊളിഞ്ഞ
നമ്മുടെ കപ്പല്‍
പൊങ്ങി കിടക്കാന്‍
കടലില്‍ ഇനിയും
ഉപ്പ് കലക്കുന്ന
നാവികനാണ്‌ ഞാന്‍


നമ്മള്‍ ഒരു നാള്‍
പ്രണയത്തില്‍
കത്തി വീഴും
കരികട്ടകള്‍
അന്ന്.. അപ്പോള്‍ ..
നീ കൂടുതല്‍
ഒന്നുമോര്‍ക്കാതെ
എന്നെ നെഞ്ചില്‍ ചേര്‍ക്കും
ഇരട്ടി മിടിക്കുന്നത്
കേള്‍ക്കുന്നുവോയെന്ന് ചോദിക്കും
ഞാനൊന്നും മിണ്ടില്ല..

വെളിച്ചമേ..നിനക്ക്
കടക്കാനൊരു പഴുതുണ്ട്
കടന്ന് വരൂ

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...