ശരിക്കുമേതാണ്
മരണമെന്നോര്‍ത്തിരിക്കുന്ന
ഒരാളോടാണ്
ഒരാളോടാണ്
ഒരാള്‍ മാത്രം രക്ഷപ്പെടുന്ന
അപകടങ്ങളുണ്ട്
ഒരു നൊടിയിടയില്‍
ബോധം പോവുന്നതിനു മുന്നേ
അയാള്‍ കണ്ടിരിക്കും
വളവ്
നേറെ വരുന്നൊരു വണ്ടി
ഉറക്കത്തില്‍ നിന്ന്
അലര്‍ച്ചയിലേക്ക്
ഉണര്‍ന്ന ഉറ്റവരെ
മുഖം കഴുകുമ്പൊള്‍
തൊടുമ്പോള്‍
അയാളുടെ തന്നെ ഓര്‍മ്മകള്‍
അയാളുടെ തന്നെ ആഴങ്ങളിലേക്ക്
കുത്തിയിറങ്ങിക്കൊണ്ടിരുന്നു
ഓര്‍മ്മയിലെ
കൊടും വളവിലാണ്
ഇടിച്ച് തകര്‍ന്ന ആ വണ്ടി
കിടക്കുന്നത്
കൊടും വളവിലാണ്
ഇടിച്ച് തകര്‍ന്ന ആ വണ്ടി
കിടക്കുന്നത്
അവിടെയാണ്
ഒരുറപ്പുമില്ലാതെ
റോഡ് മുറിച്ചു കടക്കാന്‍
ഒരു തേരട്ട ഒരുക്കമാവുന്നത്
നമ്മള്‍ നമ്മളില്‍ ചിലരെ
മുറിച്ചു കടക്കാനൊരുമ്പെടും പോലെ
ഒരുറപ്പുമില്ലാതെ
റോഡ് മുറിച്ചു കടക്കാന്‍
ഒരു തേരട്ട ഒരുക്കമാവുന്നത്
നമ്മള്‍ നമ്മളില്‍ ചിലരെ
മുറിച്ചു കടക്കാനൊരുമ്പെടും പോലെ
No comments:
Post a Comment