तुम्हें कोई और देखे, तो जलता है दिल
बड़ी मुश्किलों से फिर, सम्भलता है दिल
क्या क्या जतन करतें हैं, तुम्हें क्या पता
മറന്നൂ നിനക്ക് ഹിന്ദി അറിയില്ലല്ലോ..
പ്രിയേ .. സംഭവം എന്താണെന്ന് വച്ചാല്‍
നിന്നെ വേരെ വല്ലവനും വായ് നോക്കിയാല്‍,
പ്രേമിച്ചാല്‍, നീ അവനോട് കിന്നാരം പറഞ്ഞാല്‍
എനിക്ക് ഒടുക്കത്തെ അസൂയയും ദേഷ്യവും
വരുമെന്ന്.. അത്രയ്ക്ക് കഷ്ടപെട്ട് ബുദ്ധിമുട്ടി
ഞാനത് നിന്നെ കാണിക്കാതെ നോക്കുമെന്ന്
ഈ ഗോസായിമാരൊക്കെ അത് നേരത്തെ
കണ്ടൂപിടിച്ചേക്കുന്നു..
.
എന്താല്ലേ
സത്യത്തില്‍ വര്‍ക്കല ക്ലിഫ്ഫില്‍ നിന്ന്
നേരെ കടലിലേക്ക് എടുത്ത് ചാടും പോലെയാണ്
നിന്നെ പ്രേമിക്കുന്നത്
കടലില്‍ എത്തിയാല്‍ എത്തി
നീലജലാശയത്തില്‍ മുങ്ങിപൊങ്ങി
തുടിക്കും എന്നൊന്നുമല്ലടോ
ഒന്നു മുങ്ങിപൊങ്ങുമ്പോള്‍
നിന്റെ മുഖം കാണൂമെന്നും
തണുത്ത ഒരുമ്മ വയ്ക്കാമെന്നുമൊക്കെ
ആവും ഉള്ളില്‍
ഒരാള്‍ക്ക് മനസിലാവുന്നതും
എതിരേ നില്‍ക്കുന്നയാള്‍ക്ക്
മനസിലാവാത്തതും ആയ
പ്രണയം ചൈനീസ് ഭാഷ പോലെയാണ്
ചോരയെടുത്ത് പെയിന്റ് ചെയ്യുന്നവനോട്
നല്ല കളര്‍ ഏതാ ബ്രാന്റ് എന്ന്
ചോദിക്കുന്ന പോലാവും
സത്യത്തില്‍ പ്രണയം യുഗാന്തരങ്ങളോളം
അത് തന്നെയായിരുന്നു
ലോകത്തിലെ ഏറ്റവും വലിയ
കാമുകന്‍ അവനു മാത്ര അറിയുന്ന
ഭാഷ സംസാരിക്കുന്നവന്‍ ആയിരുന്നു
പാവം
അയാല്‍ 21ആം നൂറ്റാണ്ടില്‍ 18ആം
നൂറ്റാണ്ടിലെ ജീവിതം ജീവിച്ചു
എപ്പോഴും ഒറ്റേ വിഷയത്തില്‍
പൂജ്യം മാര്‍ക്ക് വാങ്ങി
ഓട്ടമല്‍സരം പോലെയല്ല
പ്രണയത്തില്‍ തോറ്റവരാണ്
ജയിച്ചവര്‍
ഉടലില്‍ കുടുങ്ങിയ
ഒരാളുടെ മണത്തെ
തൂത്തെറിയാന്‍ കഴിയാതെ പോയവരാണ്
അവര്‍
പായ്‌മരം തകര്‍ന്നു
ആഴങ്ങളില്‍ പോയവരാണവര്‍
ഓര്‍മ്മ വൈകുന്നേരം
പറന്ന് പോകുന്ന കിളികളാണ്
എവിടെ ചേക്കേറുന്നുവെന്ന
നാമറിയുന്നില്ല
നീ കടലെങ്കില്‍ ഇടിച്ചു
തകര്‍ന്ന് ഒഴുകി പരക്കുന്ന
എണ്ണയാണെന്റെ പ്രണയം
ഹ ഹ
അടിപൊളി ഉപമയെന്നല്ലേ
അറിയാം
നിന്റെ കാവല്‍ക്കാരായ മുള്ളുകള്‍ക്ക്
കൈക്കൂലി കൊടുത്ത്
തോട്ടത്തില്‍ കടന്നതാണ് ഞാന്‍
എനിക്ക് എപ്പോഴും നിന്നിലേക്കുള്ള
വഴി അറിയാമായിരുന്നു
എന്നെങ്കിലും
വാക്കുകള്‍ക്ക് അതിന്റെ
വഴി തെറ്റുമ്പൊള്‍
തിരികെ പോ
ഇതല്ല വഴി എന്ന് പറയാനുള്ള
മാര്‍ഗ്ഗമായിരുന്നു എനിക്ക്
ഉമ്മ വയ്കുക എന്നത്
ഞാനത് എപ്പോഴും ചെയ്തിരുന്നു
മെഴുതിരി മാത്രമല്ല
ഉരുകിയൊലിക്കുമ്പോള്‍
കത്തി തീരുമ്പോള്‍
ഒന്നും അവശേഷിപ്പിക്കാത്തത്
ഏറ്റവും എളുപ്പത്തില്‍ പറഞ്ഞാല്‍
ഇത് പോലെയാണ്
ഞാന്‍
പ്രണയത്തില്‍
ആരുമായി?
നീയുമായി!
ഉമ്മ വച്ച് കഴിയുമ്പൊള്‍
രണ്ട് ചുണ്ടുകള്‍ക്കിടയില്‍
ബാക്കിയാവുന്ന
മൌനത്തെ പ്രണയമെന്ന്
വിളിക്കുന്നുവെങ്കില്‍
അതുമാണത്
പ്രണയം
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment