Friday, August 30, 2019

ഓര്‍മ്മയുണ്ടോ..

ഓര്‍മ്മയുണ്ടോ..
ഓര്‍മ്മയില്ലേ
ഒട്ടുമില്ലേ..
ഒട്ടും ?
ഇച്ചിരി ?
കടുകു മണിയുടെ അത്രേം ?

ഉമ്മ വയ്ക്കാന്‍ പറ്റാഞ്ഞിട്ട്
വിരല്‍ കോര്‍ത്ത് ഉമ്മ വച്ചത്
വേഗത്തില്‍ പതുക്കെ
നീളത്തില്‍ , ഏറേ നേരം
തൊട്ടു നിന്നത്

ഒഴിഞ്ഞ വഴികള്‍ കാത്ത് നിന്നത്
കവിളിലേക്ക് എത്തുന്ന
ഉമ്മകള്‍ ചുണ്ടിലാക്കിയത്
നനച്ചുമ്മ വച്ചത്

അസൂയയും കുശുമ്പുമില്ലാത്ത
രണ്ട് പേര്‍ നമ്മള്‍
നിനക്ക് ഞാന്‍ പ്രേമിച്ചാലെന്ത്
എനിക്ക് നീ പ്രേമിച്ചാലെന്ത്
നമുക്കാരേയും പ്രേമിക്കാം

നമ്മള്‍ എപ്പോഴോ വന്നു പോകുന്ന
രണ്ട് ഋതുക്കള്‍
ഒരിക്കല്‍ പൂത്തത് പോലെ
പിന്നെ പൂക്കാത്തവര്‍

ചിലപ്പോൾ പ്രണയം ഒന്നിനുമല്ലത്ത ഭാഷണമാണ്
ഒരിക്കലും മനസിലാവാത്ത ജ്യാമിതിയിലെ സമവാക്യം
ചിലപ്പോൾ പ്രണയം
കൃത്യമായി പ്ലാൻ അനുസരിച്ച്
ഒരു വരയില്‍  നീങ്ങുന്ന ഉറുമ്പ്
ഇടയ്ക്കിടെ മാത്രം തിളങ്ങുന്ന
ഒരു നക്ഷത്രത്തെ കാണുന്ന ഒരാള്‍
തകർന്ന ഹൃദയങ്ങളുടെ സൈന്യത്തെ നയിക്കാൻ
സമയമില്ലാത്ത ഒരു മാലാഖയോട് പ്രാർത്ഥിക്കുന്നവനുമാണ്


അതേസമയം അത് അടിസ്ഥാനരഹിതവും
സത്യസന്ധവുമാണ്,
അത് എന്നെന്നേക്കുമായി
ഇല്ലാതായേക്കാവുന്ന
ആകാശത്തെ ഉദ്ദേശിച്ചുള്ളതാണ്.
ചിലപ്പോൾ പ്രണയം അസംഭവ്യമായ കാര്യങ്ങളുടെ ഒരു പട്ടികയാണ്
നിങ്ങളെ ശരിക്കും എന്താണെന്ന് മറയ്ക്കാൻ
നിങ്ങൾ മാസ്ക് ധരിക്കുന്നതുപോലെ
നിങ്ങളുടെ തുറന്ന മുറിവ് തുന്നിക്കെട്ടാന്‍
ഒരിക്കലും മരവിപ്പിച്ചിട്ടില്ല
എന്തൊരു വേദന ആയിരുന്നിരിക്കണമത്
പച്ച ഇറച്ചിയില്‍ സൂചിയിങ്ങനെ കയറിയിറങ്ങുന്നത്
ആവര്‍ത്തിചുമ്മ വയ്ക്കുന്ന പോലെ
ഇത് ലളിതമാണ്, ഞാൻ
ചോദിക്കുന്നത് അത്രയേയുള്ളൂ
നമ്മുടെ മുറിയിലെ
എഴുതാത്ത ആത്മഹത്യാക്കുറിപ്പുകൾ
അതെനിക്ക് തിരികെ വേണം

നമ്മള്‍ ട്രാഫിക് ജാമിൽ കുടുങ്ങിയത് ഓര്‍ക്കുന്നോ
നമ്മളപ്പോള്‍ വെയിലിനെ കുറിച്ചും മഴയെക്കുറിച്ചും
പിന്നെ നിന്റെ വിരലുകളെ കുറിച്ചും
സംസാരിച്ചു
അപരിചിതമായ കഥകള്‍ പറഞ്ഞു
നമ്മുടെ കോഫീ ഷോപ്പ്
ആരും കാണാതെ നമ്മള്‍ കൈ പിടിച്ച്
ഒറ്റക്കാല്‍ നൃത്തം ചെയ്തു
പരിചിതമല്ലാത്ത ഒരു ചിത്രം വരഞ്ഞ
നമ്മുടെ കാപ്പി, അതിന്റെ ചവര്‍പ്പ്
പ്രണയമേയെന്ന് നിന്നെ വിളിക്കുന്നില്ല
എന്നേയുള്ളു..
ആ ചവര്‍പ്പാണ്‌ നീ

നീ കൊത്തു കൂടുന്ന രീതി ഞാൻ മിക്കവാറും മറന്നു ..
എന്നോട് ക്ഷമിക്കൂ;
അല്ലെങ്കിൽ എനിക്ക് പ്രാന്താകുമ്പോൾ
അത് കാണിക്കാതിരിക്കാൻ തിരഞ്ഞെടുക്കുക
നമ്മുടെ ആ ഇടമാവും
അല്ലെങ്കിൽ എന്റെ വിരലുകൾ നിനക്കും ദൈവത്തിനും
ഇടയിലുള്ള നമ്മുടെ ഇടങ്ങള്‍ മാത്രം എങ്ങനെ കണ്ടെത്തുന്നു
ദൈവമേ, എനിക്ക് അവ നഷ്ടമാകുമോ?

എനിക്ക് ഇനി എന്റെ ഓര്‍മ്മ തിരികെ ആവശ്യമില്ല
എന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന
നിന്റെ തലച്ചോറില്‍ ഞാനൊരു
ഗ്രനേഡ് വച്ചിട്ടുണ്ട്
പിന്‍ ഊരിയത്
അതിപ്പോ പൊട്ടും

ഇനി ഒരിടത്തും, ഒരിടത്തും ഞങ്ങൾ കണ്ടുമുട്ടില്ല
ഞങ്ങൾക്ക് മാത്രം അറിയാവുന്ന ഒരിടം
ഒരു രഹസ്യ റൂട്ട് ഉപയോഗിച്ച്
നമ്മള്‍ പോയിരുന്ന ആ ഇടം ഇപ്പോഴില്ല
ഒരിടത്തും നമ്മള്‍ കണ്ടുമുട്ടില്ല
നമ്മൾ സൂര്യകാന്തി വിത്തുകൾ വിതറിയ ഒരിടം ഇപ്പൊൾ  പൂത്തിരിക്കുന്നു

വെയില്‍ വന്ന് വീഴുമ്പോള്‍
ചിലപ്പോള്‍ ..
എപ്പോഴുമല്ല
ചിലപ്പോള്‍ ..
ഒരു കീറു വെയില്‍ വന്ന്
വീശുമ്പോള്‍ നിന്നെയോര്‍മ്മ വരും
മിന്നലില്‍ തെളിയുന്ന വീടോര്‍മ്മ പോലെ..
തിരിഞ്ഞു നടക്കും ..
അല്ലാതെന്ത്...

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...