എന്റെ പൂച്ചയുടെ പേര്
പിപ്പി എന്നാണ്
രാത്രി ഉറങ്ങുന്നതിനു മുന്നേ
അവളെ കാണാതാവും പലവട്ടം
ഏതെങ്കിലും പുല്ലിന്റെ ഇടയില്‍
നാലു കാലും പൊക്കി സ്വപ്നം കാണൂന്ന
ഉറക്കത്തില്‍ അവളെ
എവിടെ നിന്നെങ്കിലും കണ്ട് പിടിക്കും
എത്ര വഴക്ക് പറഞ്ഞാലും
ഇതൊക്കെയെന്ത് എന്ന മട്ടില്‍ നോക്കും
എവിടെ നിന്നെങ്കിലും കിട്ടിയ
ഒരു കഷണം പേപ്പറില്‍
പാതി കളിപ്പാട്ടത്തില്‍
കെട്ടി മറിയുന്നുണ്ടാവും
ചിലപ്പോള്‍
വിളിച്ചു നടക്കുമ്പോള്‍ ഒന്നുമറിയാത്ത മട്ടില്‍
ഇരിക്കുന്നുണ്ടാവും
ശ്വാസമെടുക്കുന്ന ശബ്ദം മാത്രമാവും
കേള്‍ക്കുക
നിന്നെയും പൂച്ചയേയും എങ്ങനെ കൂട്ടി കെട്ടും
എന്നതാണ്..
കാരണം നിന്നെയോര്‍ത്ത് എഴുതി തുടങ്ങിയതാണ്
ആ ഓര്‍മ്മ വന്നു...
നഖങ്ങള്‍ .. മൂര്‍ച്ച ഏറെയാണ്
മറ്റു ചിലപ്പോള്‍ നിന്ന നില്‍പ്പില്‍
കാണാതെയാവും
ഏറേക്കുറെ പോയി, ഇനി കാണില്ല
എന്നോര്‍ക്കുമ്പോ തിരികെ വരും
ഓര്‍മ്മ ഇല്ലെന്നൊക്കെ പറയും
പക്ഷേ ഏറെയാണോര്‍മ്മ
എത്ര നാടുകടത്തിയാലും
തിരികെ വരും ..
ഇപ്പോള്‍ ശരിയായില്ലേ..
അവസാന വരി
അവസാന വാക്ക്
Tuesday, September 3, 2019
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment