എനിക്ക് ഒരു ഭൂകമ്പം
വരുന്നത് പോലെ തോന്നി
കൈത്തണ്ടയിലെ
മഷി മാഞ്ഞ പച്ച കുത്ത്
തെളിഞ്ഞു
ഞാന്‍ കൈകള്‍ ഉയര്‍ത്തി
ഓ, ഉയർത്തിപ്പിടിച്ച
ഹൃദയങ്ങളുടെയും
വാക്കുകളില്ലാത്ത വാക്കുകളുടേയും
ദൈവമേ നീയിത് കാണുന്നോ ?
നിന്റെ ആകൃതിയിലുള്ള
പാത്രങ്ങളിലേക്ക്
സിമന്റ് കലക്കുന്നു
സ്വയം പകര്‍ത്തിയെടുക്കുന്നു
പരസ്പരം കൊത്തി പഠിക്കുന്നു
ഒരു സൂചനയും അവശേഷിപ്പിക്കാതെ
സ്വയം ഗ്രനേഡുകളാക്കി
പിടിക്കുന്നതാണ്
എന്റെ കൈത്തണ്ട
നീ ചെവിയിലേക്ക്
അമര്‍ത്തി പിടിക്കുമോ?
എന്റെ പൾസ് ഒച്ച വയ്ക്കുന്നു
"ഞാൻ ജീവനോടെയുണ്ട്.
ഞാൻ ഇവിടെ ജീവിച്ചിരിക്കുന്നു.
രണ്ടെണ്ണം വേണം
മുറിവുകള്‍
ഒന്നിപ്പോഴുണ്ട്
പോയന്റ് ബ്ലാങ്കിലെ
വെടിയുണ്ട പോലെ
കയറുമ്പോഴൊന്ന്,
അകം തുളഞ്ഞിറങ്ങി
പോകുമ്പോഴൊന്ന്
No comments:
Post a Comment