Saturday, September 14, 2019

ഓര്‍ട്ടോലാന്‍


1.
കുരുവിയാണ്
നല്ലോണം പാട്ട് പാടും
വളരെ കുറച്ച് മാത്രമുള്ള
വംശത്തില്‍ പെട്ടതാണ്
ഇച്ചിരി കുഞ്ഞനാണ്
തീയില്‍
പൊരിച്ചാണ്‍ തിന്നുന്നത്
തൂവല്‍ പറിച്ചു
തീയില്‍ വറുത്തെടുക്കും
കടിച്ചും പറിച്ചുമല്ല
ഒന്നാകെ വായിലാക്കി
ചവച്ചിറക്കും

2.

കണ്ണുകളച്ച്
രുചിയറിഞ്ഞ്
ചവച്ചിറക്കി
മുകുളങ്ങളെ ഉണര്‍ത്തി
ഒരു ജീവനെ
വേറൊരു ജീവനിലേക്ക്
വേറൊരു മിടിപ്പിലേക്ക്


3.

നിങ്ങള്‍ എപ്പോഴെങ്കിലും
പ്രണയിച്ചിട്ടുണ്ട് എങ്കിലറിയാം
ഒരു ജീവനെ വിഴുങ്ങുന്ന വിധം
ഒരു ജീവനെ ഉള്ളിലേക്ക്
എടുക്കുന്ന വിധം
അതപ്പോഴൊരു
കുഞ്ഞി കുരുവിയാണ്
തീയില്‍ പിടഞ്ഞത്
തൂവലൂരിയത്
തുറന്ന കണ്ണുകളുള്ളത്
അപ്പോഴും ജീവനുള്ളത്


4.

പ്രണയത്തില്‍ നിങ്ങള്‍
മറ്റൊരു ജീവനെ
വിഴുങ്ങുകയാണ്
മുഴുവന്‍
ശ്വാസം
വെളിച്ചം
പൂക്കലുകള്‍
പുലര്‍ച്ചകള്
ഉറക്കങ്ങള്‍


5.


തീയില്‍ കുളിപ്പിച്ച്
മറ്റൊരു ജീവനെ
വിഴുങ്ങുന്നതില്‍
അപ്പുറം എന്തുണ്ട്
പ്രണയത്തില്‍




ഓര്‍ട്ടോലാന്‍ - വളരെ കുറച്ച് മാത്രം അവശേഷിക്കുന്ന കുഞ്ഞി കുരുവി. ഫ്രാന്‍സിലെ ഒരു വിശേഷ വിഭവം .തീയില്‍ ചുട്ടുടുക്കുന്നു.

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...