Friday, November 15, 2019
വടു
1.
സമുദ്ര യാത്രയ്ക്ക് മുന്നേ
ഞങ്ങൾ കരയിൽ
നിന്നു ചുംബിക്കും
അപ്പോള്‍ നമ്മള്‍ വളര്‍ന്നൊരു
മരമാവും
പിന്നെ ആകാശം തൊടും
നമ്മള്‍ നമ്മളെ കുടയുമ്പോള്‍
നക്ഷത്രങ്ങൾ താഴേക്ക് പൊഴിയും
ഹൃദയാകൃതിയില്‍
മേഘങ്ങളുള്ള
ആകാശമാണിന്ന്
അടുത്തടുത്ത് കുത്തിയ
രണ്ട് മീസാന്‍ കല്ലുകള്‍
വര്‍ത്തമാനം പറയുന്നത്
നിര്‍ത്തി ആകാശം
നോക്കുന്നു
2.
ഇലയില്ലാത്ത മരങ്ങളിൽ
വെയില്‍ വീണ്
പുതിയ കമ്പിന്
ചിനപ്പ് പൊട്ടുന്നു
കാറ്റില്‍ ഒരു ഇല
പറ്റിപ്പിടിക്കുന്നു
നമ്മുടെ കപ്പല്‍
ചൂളം വിളികള്‍
നമുക്ക് തലമുടി പിഴുത്
ജലത്തിലേക്ക് വലിച്ചെറിയാം
സമുദ്രമതിനെ
കടല്‍ ചീരകളാക്കി
മാറ്റുന്നത് കാണാം
നീളമുള്ളതും
വേഗത കുറഞ്ഞതും
എന്നാല്‍
വികാരഭരിതമായതുമായ
ഒരു തീ കൊണ്ട് എന്നെ
ചുംബിക്കുമോ ഇപ്പോള്‍
മണ്ണിലൊന്നും തൊടാതെ
കല്ലേക്കൂടെ ഒക്കിച്ചാടി
എനിക്ക് കൂട്ടു വരിക
കണ്ണാടിയില്‍ നോക്കുമ്പോള്‍
നമ്മളുള്ളില്‍ കുഴിച്ചിട്ട
രഹസ്യങ്ങള്‍ നമ്മളെ
നോക്കുന്നത് കണ്ടിട്ടുണ്ടൊ
എന്റെ എല്ലാ ട്രെയിനുകളും
ഇന്ന് കൃത്യ സമയം പാലിച്ച്
എല്ലാ മുറിവുകളിലും ഓടും
എന്നിട്ടൊരേ സമയം സുഖപ്പെടും.
രണ്ട് ആത്മാക്കൾ കൂട്ടിയിടിച്ചതിന്റെ
ബാക്കിയല്ലേ നമ്മള്‍
3.
ഈ കാറ്റടിക്കുന്ന റോഡ്
ദ്വീപിന്റെ അറ്റത്തുള്ള
ഒരു ചെറിയ കഫേയിലേക്ക്
പുറപ്പെടുന്നു
അവിടെ അതിനു മുന്നില്‍
അതേ മരം
പക്ഷേ ഇരട്ട മരം
അതേ ഇലകള്‍
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment