Saturday, January 4, 2020

അരഞ്ഞരഞ്ഞ്

സഹിക്കാന്‍ പറ്റാത്ത വേദന
എന്നു പറയുമ്പോലെ
സഹിക്കാന്‍ പറ്റാത്ത പ്രേമം
പൊന്നേ

പ്രേമത്തിലാണ്‍ ഒരാള്‍
എറ്റവും സത്യസന്ധമായിരിക്കുക
എന്നൊക്കെ
പറയുന്നത് വെറുതെയാണ്
ഒരാള്‍ അപ്പോഴാണ്
ഏറ്റൊം നുണ പറയുക
നഷ്ടപെടാന്‍ എറ്റവും പേടി
ഉള്ളോരാളാവുക
അവള്‍ / അവന്‍ പോയാല്‍
ലോകം അവസാനിച്ചേക്കും
എന്ന് തോന്നുക

അവനു / അവള്‍ക്ക്
ഇഷ്ടമില്ലാത്തത് ചെയ്യുമ്പോള്
മിണ്ടാതിരിക്കുന്നത്
അറിയാതെ നോക്കുന്നത്
സത്യം പറയട്ടേ
നിങ്ങള്‍ അതിയായി
പ്രണയിക്കുമ്പോഴാണ്


എത്ര എടുത്താലും പിന്നേയും
പിന്നേയും പെരുകുന്ന
ഒരു പാവകുട്ടിയുടെ
ഉള്ള്‌ പോലെ
നുണകള്‍ പെരുകുന്നത്
പ്രേമം പെരുകുന്നത്

നമ്മള്‍ ..
നമ്മളെ നോക്കൂ
ഒരാളുടെ ശ്വാസമില്ലാതെ
ഉറങ്ങാത്തവര്‍
മണിക്കൂറില്‍ ഒരു വട്ടം
മിണ്ടിയില്ലെങ്കിലും
സ്നേഹം കുറഞ്ഞോയെന്ന്
സന്ദേഹം വരുന്നവര്‍
നമ്മള്‍ ഒരു ദൂര യാത്രക്ക്
കാറിനു ഡീസലടിച്ചവര്‍
എവിടേക്കെന്ന്
ഗൂഗിള്‍ മാപ്പില്‍
ലക്ഷ്യമിടാത്തവര്‍
പോകുന്നിടം പോട്ടെടോ
അത് വരേക്കും  മിണ്ടാം
അത് വരേക്കും ഉമ്മ വക്കാം
അത് വരേയ്ക്കും വഴക്കിടാം
അത് വരേക്കും കൂട്ട് കൂടാം
അത് വരേക്കും നമുക്ക് നമ്മുക്ക്
കൂട്ടായിരിക്കാം

എടുക്കാത്ത കോളുകള്‍ക്ക്
കോള്‍ വെയിറ്റുകള്‍ക്ക്
നിന്റെ കാപ്പി കുടികള്‍ക്ക്
ബൈക്ക് റൈഡുകള്‍ക്ക്
പ്രേമം കലമ്പുമ്പോള്‍ ഉള്ള
മൂഡ് ഓഫുകള്‍ക്ക്
ചുമ്മാ വഴക്കിടാം
ക്ഷീണിച്ച് ഉറങ്ങിപ്പോയതിനു
വിരുന്നുകാര്‍ നിന്റെ മുറി
കൈയ്യേറീയതിനു
രാത്രി സിനിമയ്ക്ക് പോയതിനു
വഴക്കിടാമെന്നേ
വഴക്കിടമ്പോഴും
അമര്‍ത്തി പിടീക്കാമെന്നേ
ഇച്ചിരിയൊന്ന് ദൂരെ പോയെന്ന്
തോന്നുമ്പോള്‍ ഉറക്കെ കാറാം

പ്രേമവും അല്ലൊരു മൈരുമല്ല
പ്രാണനില്‍ വേറൊരു പ്രാണനെ
വച്ച് അരച്ച് ചേര്‍ത്തതാണ്
മിക്സിയില്‍ വച്ച് അരച്ചതല്ല
അരച്ചരച്ച് മിനുത്ത ഒന്നിലിങ്ങനെ
ചേര്‍ത്ത് അരച്ചതാണ്
നിന്നെയുമെന്നെയും

മൈരേ നീ കേള്‍ക്കുന്നുണ്ടോ
മനസിലാവുന്നുണ്ടോ
ജീവിതം മാറും നമ്മളു മാറും
ചെലപ്പോ ഇരു വഴി പിരിഞ്ഞു പോം
പക്ഷേ നമ്മളു നമ്മളൂ മാത്രമുള്ള
ഒരിടത്ത് ഇങ്ങനെ അടി കൂടി
ഉപ്പും പുളിയും അറിഞ്ഞ്
എപ്പോഴെങ്കിലും കാണൂമ്പോ
എണ്ണുന്നുണ്ടാവില്ല
എന്നാലും ഒരു ഇരുന്നൂറ്
ഉമ്മയെങ്കിലും കാണൂം ...
ഒരു ഊഹവുമില്ലാത്ത വഴിയിലൂടെ
വണ്ടി ഓടിച്ച്...
എന്നിട്ട് ഒരിടത്ത് ,,
നീയിറങ്ങി പോവും
ഒറ്റക്ക് ഓടിച്ച് ഏതെങ്കിലും ഒരിടത്ത്
എത്തുമ്പോ ഒരു കോള്‍ വരും

എവിടെ എത്തീ എന്ന് ചോദിച്ച്..
അപ്പോളോന്ന് വെറുതേ
വെറും വെറുതേയെന്റെ
കണ്ണ്‌ നിറയുമായിരിക്കും
നിന്നെയൊന്ന് ചേര്‍ത്ത് പിടിക്കാന്‍
തോന്നുമായിരിക്കും
അപ്പോള്‍ ..
ജീവനേയെന്ന്
പ്രാണയേയെന്ന്...

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...