Friday, March 13, 2020

അടയാളപ്പെടുത്തുന്നു.

ഒരൊറ്റ കാര്യം മതി..
നിന്നെയിങ്ങനെ
അമര്‍ത്തി ശ്വാസം മുട്ടിച്ച്
ഉമ്മ വച്ചിട്ടുണ്ടെന്ന്
അങ്ങനെയങ്ങനെ
ആഴത്തിലോടിയ
ഒരു വേരിങ്ങനെ
മരമറ്റു പോയിട്ടും
ഉള്ളില്‍ ഇടക്ക് മുള
പൊട്ടുന്നുണ്ടെന്നും
വേരില്‍ തന്നെ
പൂക്കുന്നുണ്ടെന്നും
ആരുമറിയാതെ
പട്ടു പോവുന്നുണ്ടെന്നും
ജീവനേ നിന്റെ തണുപ്പ്
ആകെയുറഞ്ഞു പോയ
തടാകത്തിനു മേലേ
നടക്കുമ്പോള്‍
ടിക് ടിക് എന്ന് മിടിക്കുന്ന
ആ മിടിപ്പ് എന്നോ
വന്നു പോയ വസന്തത്തിലേക്ക്
തീര്ക്കുന്ന ആ തൂക്കുപാലം
ഒരിക്കല്‍ എങ്കിലും പോകണം നമുക്ക്
വെറുതേ
ഒരു കീര്‍ വെയില്‍ വന്ന്
നമ്മുടെ ചുണ്ടുകളെ
വേര്‍പെടുത്താന്‍ നോക്കുമായിരിക്കും
ഇത്തിരി കൂടെ ഇത്തിരി കൂടെയെന്ന്
പറഞ്ഞ് മരിച്ചതെങ്കിലും
നീലച്ചതെങ്കിലും നമ്മുടെ ഓര്‍മ്മയെ
വിചിത്രമായ മെഴുകുതിരികള്‍
കത്തിച്ച് വെളിച്ചപ്പെടുത്താം ..


2

എനിക്ക് പൊടുന്നനെ വയസായി
നരച്ചു.. ചുളി വീണു
വെയിലാറുമ്പോള്‍
ഒരു ചായ കുടിക്കാന്‍ തോന്നുമ്പോള്‍
ഒന്നും മിണ്ടാതെ നീ അടുക്കളയിലേക്ക്
പോകുന്നു..
ആ വെയിലിന്റെ കീറ്
അപ്പോഴും ..

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...